schools

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശങ്ങൾ ഓൺലൈൻ മുഖേന 'സമ്പൂർണയിൽ' അപ്‌ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം പുറപ്പെടുവിച്ചു. ഓരോ സ്‌കൂളിലെയും ഫിറ്റ്‌നസ് ഉള്ളതും ഇല്ലാത്തതുമായ ക്ലാസ് മുറികളുടെ വിശദാംശങ്ങൾ, കുടിവെള്ള ലഭ്യത, ടോയിലറ്റ്/ യൂറിനൽ സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യത്തിന്റെ ലഭ്യത തുടങ്ങിയ വിശദാംശങ്ങൾ എല്ലാ പ്രഥമാദ്ധ്യാപകരും ഇന്നു വൈകിട്ട് 5 നു മുമ്പ് സമ്പൂർണ സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യണം.

വിദ്യാഭ്യാസ ഓഫീസർമാർ 16, 17 തീയതികളിൽ സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നാളെ വൈകിട്ട് 5 നു മുമ്പ് സമ്പൂർണയിൽ വെരിഫൈ ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.