കല്ലമ്പലം :ഫോർമർ പഞ്ചായത്ത്‌ മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 7ന് സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന ധർണയിൽ ഒറ്റൂർ ഗ്രാമ പഞ്ചായത്തിലെ 30 മുൻ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ അസോസിയേഷൻ ഒറ്റൂർ പഞ്ചായത്ത്‌ സമ്മേളനം തീരുമാനിച്ചു.ഒറ്റൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ കൂടിയ സമ്മേളനം അസോസിയേഷൻ വർക്കല ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. ജഹാംഗീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂണിറ്റ് പ്രസിഡന്റ് എം.നസീർ മട്ടുപ്പാവിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സുനിതാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.