കല്ലമ്പലം: ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വിളിച്ചുചേർത്ത അദാലത്തിൽ കരവാരം പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അദാലത്തിൽ പ്രസിഡന്റ്, സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്‌, പദ്ധതി ക്ലാർക്ക്, വി.ഇ.ഒ എന്നിവർക്കാണ് പങ്കെടുക്കാൻ നിർദ്ദേശമുണ്ടായിരുന്നത്. ഇതിൽ വി.ഇ.ഒ മാത്രമാണ് പങ്കെടുത്തത്.