othukoodal

മുടപുരം: നിറംമങ്ങാത്ത ഓർമ്മകളുമായി അനശ്വര നടൻ പ്രേംനസീറിന്റെ വീട്ടുമുറ്റത്ത് വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുകൂടി. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1986 ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് സ്കൂളിന് സമീപത്തെ പ്രേംനസീറിന്റെ വീട്ടിൽ ഒത്തുചേർന്നത്. വിദ്യാലയം വിട്ട് പല ദേശങ്ങളിൽ കഴിയുമ്പോഴും പ്രേംനസീറിന്റെ നാട്ടുകാരാണെന്നതിനാൽ തങ്ങൾക്ക് വലിയ സ്നേഹമാണ് കിട്ടുന്നതെന്ന് ഒത്തുകൂടിയവർ പറഞ്ഞു. മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിൽ ഒത്തുകൂടാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു
സ്നേഹസംഗമത്തിൽ പ്രേംനസീറിന്റെ സഹോദരി അനിസാബീവി, എഴുത്തുകാരൻ ചിറയിൻകീഴ് സലാം, കവി രാധാകൃഷണൻ കുന്നുംപുറം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ പി.എ. റഹിം അദ്ധ്യക്ഷനായി. കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. മനു സി.എസ്, സുകു എ, ഷിബു എം, ഹർഷകുമാർ ജി.എസ് തുടങ്ങിയവരായിരുന്നു പ്രധാന സംഘാടകർ.