bill

മുടപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിൽ പൊതുജനമദ്ധ്യത്തിൽ കത്തിച്ചു. യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വി.കെ. ശശിധരൻ, അഴൂർ വിജയൻ, ജി. സുരേന്ദ്രൻ, കെ. ഓമന, മുട്ടപ്പലം സജിത്ത്, എ.ആർ. നിസാർ, മാടൻവിള നൗഷാദ്, എസ്.ജി. അനിൽകുമാർ, ബബിത മനോജ് തുടങ്ങിയവർ സംസാരിച്ചു.