തിരുവനന്തപുരം:കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3ന് ദേശീയ ന്യൂനപക്ഷാവകാശ ദിനാചരണവും സെമിനാറും നടക്കും.വൈ.എം.സി.എ ഹാളിൽ നടക്കുന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.എസ്.ശിവകുമാർ,എം.വിൻസെന്റ് തുടങ്ങിയവർ പങ്കെടുക്കും.