പാലോട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തിന്റെ വിജയദിനാഘോഷം പന്നിയോട്ട് കടവ് സമര പന്തലിൽ നടന്നു. മുൻ നിയമ സഭാ സ്പീക്കർ വി.എം. സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ മേരി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒന്നര വർഷമായി നടന്ന ഈ സമരത്തിന്റെ വിജയത്തിനായി എല്ലാ അർത്ഥത്തിലും നേതൃത്വം വഹിച്ച വിടവാങ്ങിയ ഡോ. കമറുദ്ദീന് ഈ വിജയം സമർപ്പിച്ചു കൊണ്ട് ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എസ്.ഫെയ്സി അനുസ്മരണ പ്രഭാഷണം നടത്തി. സമര ഭടൻമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.കെ.വി തോമസ്, ഡോ. ആനന്ദി രാമചന്ദ്രൻ, ഒ.വി.ഉഷ, പാലോട് രവി, ഡോ: ബാലചന്ദ്രൻ , ബീമാപള്ളി റഷീദ്, വെള്ളയംദേശം അനിൽ , അജ്മൽ ഇസ്മായിൽ, ആനാട് ജയൻ, കെ.വി ഹരിലാൽ ,മോഹൻ ത്രിവേണി എന്നിവർ സംസാരിച്ചു.