ബാലരാമപുരം:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കെ.എൽ.സി.എ ബാലരാമപുരം സോണൽ സമിതിയുടെ നേത്യത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാകുമാരി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.തങ്ങളുടെ മക്കൾ പുറത്ത് പോയാൽ തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ അമ്മമാർ എന്ന് ഫെറോന വികാരി ഫാ.ഷൈജുദാസ് ആമുഖ സന്ദേശം നൽകി.സോണൽ പ്രസിഡന്റ് എൻ.വി വികാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എൽ.ഡബ്യൂ.സി.എ സംസ്ഥാന സെക്രട്ടറി അൽഫോൺസ, സോണൽ പ്രസിഡന്റ് ഷീബാ, കെ.എൽ.സി.എ രൂപതാ സമിതി അംഗം ജസ്റ്റിസ്, ആനിമേറ്റർമാരായ സജി, ജസീന്ത, ബിപിൻ എസ്.പി, ജോയി.സി, അരുൺ തോമസ്, ഉഷാകുമാരി, സജിത, ബൈജു എന്നിവർ സംസാരിച്ചു.