വെള്ളറട: 63ാമത് തെക്കൻ കുരിശുമല തീർത്ഥാടനത്തിന് ഒരുക്കങ്ങൾ തുടങ്ങി. 2020 മാർച്ച് 22 ന് ഒന്നാം ഘട്ട തീർത്ഥാടനം തുടങ്ങും. രണ്ടാം ഘട്ടം ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഭാരവാഹികളുടെ ആദ്യ പൊതുയോഗം തീർത്ഥാടന കേന്ദ്രം ഡയറക്ടർ മോൺ ഡോ.വിൻസെന്റ് കെ. പീറ്ററുടെ അദ്ധ്യക്ഷതയിൽ സംഗമവേദിയിൽ നടന്നു. വാതിൽ 20 :20 എന്ന പേരിൽ ഒരുവർഷമായി സമന്വയ വിഷൻ മിഷൻ റിസർച്ച് സെന്ററും തീർത്ഥാടന കേന്ദ്രവും നടപ്പിലാക്കുന്ന ആത്മീയ - സാംസ്കാരിക വൈജ്ഞാനിക പരിപാടികളുടെ സമാപനവും തീർത്ഥാടന കാലഘട്ടത്തിൽ നടക്കും. തീർത്ഥാടനത്തിന്റെ നടത്തിപ്പിനായി 2001അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തീർത്ഥാടനം പൂർണമായും പ്രകൃതി സൗഹൃദമാക്കാനും തീരുമാനിച്ചതായി ഡയറക്ടർ പറഞ്ഞു. തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ ബിഷപ്പ് വിൻസെന്റ് സാമുവൽ (രക്ഷാധികാരി ) മോൺ ജി കൃസ്തുദാസ് (സഹ രക്ഷാധികാരി ) മോൺ ഡോ: വിൻസെന്റ് കെ. പീറ്റർ (ജന: കൺവീനർ) ഫാ: എം. കെ ക്രിസ്തുദാസ് , ഫാ: ബെന്നി ലൂക്കോസ് (ജോ: ജനറൽ കൺവീനേഴ്സ് ) സി. കെ ഹരീന്ദ്രൻ എം.എൽ.എ , ഡോ. എസ്. വിജയധരണി എം.എൽ.എ (ചെയർമാൻമാർ ) ടി. ജി രാജേന്ദ്രൻ (ജനറൽ കൺവീനർ ) സാബു കുരിശുമല (ജനറൽ കൺവീനർ ) വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.