pacha-road

പാലോട്: കാൽനട പോലും ദുഷ്കരമായിരുന്ന നന്ദിയോട് പഞ്ചായത്തിലെ പച്ച - കട്ടക്കാൽ -വാഴപ്പാറ നടവഴിയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത്.

344 തൊഴിൽ ദിനങ്ങൾ കൊണ്ട് 96000 രൂപ വകയിരുത്തി മൂന്ന് മീറ്റർ വീതിയിലാണ് പച്ചയിലെ മൺ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഈ വഴിയിലെ സ്ഥിരം യാത്രക്കാരിയും 90 വയസുള്ള മുതിർന്ന അംഗവും കൂടിയായ ചെല്ലമ്മ നിലവിളക്ക് കൊളുത്തി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് അംഗം നന്ദിയോട് സതീശൻ, പഞ്ചായത്തംഗം എം. ഉദയകുമാർ, മഞ്ചു മധുസൂദനൻ ,എൻ.ചന്ദ്രദാസ്, ആശ, ബീന എന്നിവർ സംസാരിച്ചു.