തിരുവനന്തപുരം:ദേശീയ പൗരത്വ ഭേദഗതി നിയമഭേദഗതിക്കെതിരെ ഇന്ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തതായി വെൽഫയർ പാർട്ടി,എസ്.ഡി.പി.ഐ.ബി.എസ്.പി, മൈനോറിറ്റി റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകളടങ്ങിയ സംയുക്ത സമര സമിതിയുടെ കൺവീനർ കെ. എ. ഷെഫീക്ക് അറിയിച്ചു. രാവിലെ 6മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ.ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. റാന്നിയിലും ഹർത്താലില്ല.എന്നാൽ ഇടതു വലതു മുന്നണികളിലെ എല്ലാ കക്ഷികളും ഹർത്താലിനെ തള്ളി പറഞ്ഞിട്ടുണ്ട്.