com

തിരുവനന്തപുരം: കോംട്രസ്റ്റ് ജീവനക്കാർ കെ.എസ്.ഐ.ഡി.സിക്ക് മുന്നിൽ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണയർപ്പിച്ച് എ.ഐ.ടി.യു.സി നടത്തിയ ഒരുദിവസത്തെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി വൈസ് പ്രസിഡന്റ് വാഴൂർ സോമൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മല്ലിക, മീനാങ്കൽ കുമാർ, വിജയൻ കുനിശേരി, പി. രാജു, കെ.സി. ജയപാലൻ, എച്ച്. രാജീവൻ, പി.കെ. കൃഷ്ണൻ, കെ.കെ. അഷ്റഫ്, പി. സുബ്രഹ്മണ്യം, കെ.എസ്. മധുസൂദനൻ നായർ, കള്ളിക്കാട് ചന്ദ്രൻ, കെ. കൃഷ്ണപ്രസാദ്, പി. വിജയമ്മ, താവം ബാലകൃഷ്ണൻ, കവിത രാജൻ, കെ.എസ്. സിന്ധുശേഖരൻ നായർ എന്നിവർ സംസാരിച്ചു. കെ.പി. രാജേന്ദ്രൻ സ്വാഗതവും എം. ഗോപകുമാർ നന്ദിയും പറഞ്ഞു.