വർക്കല: പുരോഗമന കലാസാഹിത്യ സംഘം വർക്കല മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്‌തു. ബി. പ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്രീകണ്ഠൻ, മേഖലാ സെക്രട്ടറി സിജോവ്‌ സത്യൻ, എൽ.എസ്. സുനിൽ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.എം. ലാജി, ശശി മാവിന്മൂട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.വി. ബാഹുലേയൻ( പ്രസിഡന്റ്), എൽ.എസ്. സുനിൽ ( സെക്രട്ടറി), കെ. രാജേന്ദ്രൻ നായർ

( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.