നെടുമങ്ങാട് : അരുവിക്കര വെള്ളൂർക്കോണം ഗവ.എൽ.പി സ്കൂളിലെ പി.ടി.എ കമ്മിറ്റി പിരിച്ചുവിട്ട് പുനർ തിരഞ്ഞെടുപ്പ് നടത്താൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിലവിലെ പി.ടി.എ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ച് രക്ഷകർത്താക്കളിൽ ഒരുവിഭാഗം വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്നാണ് പുതിയ കമ്മിറ്റി രൂപവത്ക്കരിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നെടുമങ്ങാട് എ.ഇ.ഒയ്ക്ക് നിർദ്ദേശം നൽകിയത്.