വെള്ളറട: സാമൂഹ്യപ്രവർത്തകയും വെള്ളറട ആക്ഷൻ കൗൺസിൽ സെക്രട്ടറിയുമായ ജെ. ഗീതയെ പൊതുയോഗത്തിൽ അപമാനിച്ച് പ്രസംഗിക്കുകയും അപകീർത്തിപ്പെടുത്തുന്ന നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തുവെന്ന കേസിലെ പ്രതികളെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചു. സാധു സംരക്ഷണ സമിതി പ്രസിഡന്റ് കത്തിപ്പാറ സുന്ദര രാജ്, സെക്രട്ടറി മുള്ളിലവുവിള ലൂക്കോസ് എന്നിവരെ പ്രതിചേർത്താണ് ഗീത ജോൺ മര്യാപുരം ശ്രീകുമാർ മുഖേന കോടതിയിൽ കേസ് ഫയൽ ചെയ്തത്. പ്രതികൾക്ക് കോടതി പിരിയും വരെ തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം ഒരുദിവസത്തെ തടവ് അനുഭവിക്കണം.