നെടുമങ്ങാട്:ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നതിനായി ഉഴമലയ്ക്കൽ ശ്രീനാരായണ എച്ച്.എസ്.എസിൽ ആരംഭിച്ച പുസ്തകവണ്ടി 2019ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാലിനും പി.ടി.എ പ്രസിഡന്റ് ബി.ബിജുവിനും പുസ്തകം നൽകി നിർവഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് എസ്.എൻ ബിജു, പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ശ്രീജ വി.എസ്,ഡെപ്യൂട്ടി എച്ച്.എം ലില്ലി ജി, പുസ്തകവണ്ടി കൺവീനർ സുവർണകുമാർ വി,സ്റ്രാഫ് സെക്രട്ടറി അനിൽകുമാർ.ടി,രതീഷ് വി.എസ്,ഗോപൻ,നൗഷാദ് എ, ദീപു, ബി.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.അരലക്ഷം രൂപയുടെ പുസ്തകങ്ങൾ ഇതുവഴി ശേഖരിച്ചു.