conclave

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ് എന്ന പരിപാടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിയൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തും. ഈ പരിപാടിയുടെ രണ്ടാംഘട്ടം ജനുവരി 6ന് കോഴിക്കോട് ഫാറൂക്ക് കോളേജിൽ നടക്കും. കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്‌കൃത, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ യൂണിയൻ ഭാരവാഹികൾ അപേക്ഷ ഓൺലൈനായി നൽകണം. പ്രതിനിധികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 25വരെയാണ്. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം leadersconclaveclt@gmail.com എന്ന മെയിലിൽ 25ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ- 0471 2303107, 9495999731, 9744167765, 7907170233, 8301975965, 7907401327