tholikkodu

വിതുര: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് തൊളിക്കോട്, പനയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട് ജംഗ്ഷനിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.ആർ.എം ഷഫീർ, തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, അഡ്വ.ഉവൈസ് ഖാൻ,ഷൈലജാ ആർ.നായർ,കെ.എൻ.അൻസർ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളംഅയൂബ്,സുഷമ,തച്ചൻകോട് പുരുഷോത്തമൻ, രഘുനാഥൻആശാരി, ഷെമിഷംനാദ്, റമീസ്ഹുസൈൻ, ഷാൻ, രമ, വിജയരാജ്, നളിനകുമാരി,ബുഹാരി എന്നിവർ പങ്കെടുത്തു.