വർക്കല:വർക്കല നിയമസഭ മണ്ഡലത്തിലെ നിലവിലുളള വോട്ടർപട്ടികയുടെ കരട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വർക്കല താലൂക്ക് ഓഫീസ്,ബന്ധപ്പെട്ട വില്ലേജ്, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ബി.എൽ.ഒമാരുടെ കൈവശമുളള വോട്ടർപട്ടികയിൽ നിന്നും പൊതുജനങ്ങൾക്ക് പട്ടികയിൽ പേര് ഉൾപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. കരട് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപം സമർപ്പിക്കുന്നതിനും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുമുളള അപേക്ഷ സമർപ്പിക്കുന്നതിനും ജനുവരി 15 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ വർക്കല തഹശീൽദാർ അറിയിച്ചു.