വർക്കല:ഇടവ വെൺകുളം ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിലെ ഉത്സവം 18, 19 തീയതികളിൽ നടക്കും.18ന് രാവിലെ 5.45ന് ഗണപതിഹോമം, 7.30ന് ഭാഗവതപാരായണം, രാത്രി 7ന് ഡോ.എം.എം.ബഷീറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 8ന് ഗന്ധർവ്വസംഗീതം ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേള, 19 രാവിലെ 5.15ന് നെയ്യഭിഷേകം, 5.30ന് ഗണപതിഹോമം, 8ന് പാരായണം, 10ന് കലശപൂജ, വൈകുന്നേരം 4.30ന് എഴുന്നളളത്ത്, 5.40ന് എടുപ്പ്കുതിര, 7.30ന് സേവയും വിളക്കും, 9ന് കോഴിക്കോട് സംങ്കീർത്തനയുടെ വേനലവധി നാടകം.