തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 346/2017 പ്രകാരം വിജ്ഞാപനം ചെയ്ത ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 19 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ജില്ലാ ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും.
സാമൂഹ്യനീതി വകുപ്പിൽ, കാറ്റഗറി നമ്പർ 407/2017 പ്രകാരം വിജ്ഞാപനം ചെയ്ത നഴ്‌സറി ടീച്ചർ തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 20 ന് രാവിലെ 10.15 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും.