ib-satheesh

മലയിൻകീഴ്:സി.എസ്.ഐ മലയിൻകീഴ് സഭ സംഘടിപ്പിക്കുന്ന ക്രിസ്മസ് കാർണിവലിനോടനുബന്ധിച്ച് ക്രിസ്മസ് ന്യൂ ഇയർ ചന്തയും ദേശീയ കൈത്തറി കരകൗശല പ്രദർശന വിപണന മേളയും ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് എം.ഡി ആർ.സുകേശൻ ആദ്യ വില്പന നിർവഹിച്ചു.ഡോ. ടി. സെൽവരാജ് ആദ്യ വില്പന നിർവഹിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ,ഷൈൻ ഗ്രൂപ്പ് എം.ഡി എൽ.സത്യദാസ് എന്നിവർ സംസാരിച്ചു.രാവിലെ 8 മുതൽ രാത്രി 11 വരെയാണ് വിപണന മേള.കൺസ്യൂമർഫെഡ് ലാഭം മാർക്കറ്റ്,കെപ്കോ തുടങ്ങി നൂറോളം സ്റ്റാളുകളിലായി നടക്കുന്ന പ്രദർശനത്തിൽ ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. 31വരെയാണ് വിപണനമേള.

caption ക്രിസ്മസ് കാർണിവലിനോടനുബന്ധിച്ച് ക്രിസ്മസ് ന്യൂ ഇയർ ചന്തയും ദേശീയ കൈത്തറി കരകൗശല പ്രദർശന വിപണന മേളയും ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു