വർക്കല: അയന്തി സ്നേഹ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ബോധവത്കരണ ക്ലാസും 22ന് ഉച്ചയ്ക്ക് 1.30 മുതൽ അയന്തി അയണിവിളാകം വലിയ മേലതിൽ ദേവിക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.വാർഷിക സമ്മേളനം ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.വാർഡ് മെമ്പർമാരായ ശിവപ്രസാദ്,ഉഷസാംബൻ,രജനിഅനിൽ,റീഡേഴ്സ് ക്ലബ് സെക്രട്ടറി ജോയി.കെ.കെ എന്നിവർ സംസാരിക്കും. അസോസിയേഷൻ സെക്രട്ടറി കെ.ജോസ് സ്വാഗതം പറയും.കുടുംബ സംഗമവും ബോധവത്കരണ ക്ലാസും വർക്കല പൊലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ,വർക്കല ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ മാസ്റ്റർ കെ.വി.സുനിൽകുമാർ എന്നിവർ നയിക്കും.നിർദ്ധനരായ അഞ്ച് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് ചികിത്സാധനസഹായം നൽകും.ട്രഷറർ ബി.പ്രദീപ് കുമാർ നന്ദി പറയും.