ആറ്റിങ്ങൽ:പൗരത്വ ഭേദഗതി ബില്ലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ എം.പ്രദീപ് പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു.പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ പ്രമേയത്തെ അനുകൂലിച്ചു.എന്നാൽ ബി.ജെ.പി അംഗങ്ങളായ എസ്. സന്തോഷ്, പത്മനാഭൻ, എസ്. ശ്രീലത, ശ്രീദേവി എന്നിവർ പ്രമേയത്തെ എതിർത്തു.