photo

കൊട്ടാരക്കര: മൈലം മുട്ടമ്പലത്ത് കാറും ആട്ടോറിക്ഷയും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു . മൈലം സ്റ്റാന്റിലെ ഡ്രൈവർ ആക്കവിള പല്ലിതെക്കേതിൽ ഷിബുവാണ് (28)മരിച്ചത്. ആട്ടോയിലുണ്ടായിരുന്ന ആക്കവിള ജയലക്ഷ്മി ബേക്കറി ഉടമ മോഹനൻപിള്ളയെ (48) തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുട്ടമ്പലം ജംഗ് ഷനിലായിരുന്നു അപകടം. ആലപ്പുഴ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കു വരികയായിരുന്ന കാർ എതിരെ വന്ന ആട്ടോ യിൽ ഇടിക്കുകയായിരുന്നു. തകർന്ന ആട്ടോയിലെ ഒടിഞ്ഞു മടങ്ങിയ കമ്പികൾക്കിടയിൽ ഷിബു കുരുങ്ങി. ഫയർഫോഴ്സ് കമ്പികൾ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ചിഞ്ചു. അമ്മ: മോനി, അച്ഛൻ ജോസഫ്.