തിരുവനന്തപുരം:പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു.ബാംഗ്ളൂരിൽ നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്ന ഐലണ്ട് എക്സ് പ്രസാണ് തടഞ്ഞത്.സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സെയ്‌തലി കായ്പ്പാടി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ,അജയ് ജുവൽ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായ അജിൻ ദേവ്,​പ്രതീഷ് മുരളി,​വി.പി വിഷ്ണു,​സജന സാജൻ,​ആസിഫ് എം.എ,​ബ്ലോക്ക് പ്രസിഡന്റുമാരായ പ്രതുൽ,​രാകേശ് എന്നിവർ നേതൃത്വം നൽകി.പൊലീസുമായി ഉന്തും തള്ളുമുണ്ടാക്കിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.