തിരുവനന്തപുരം :കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കിയതിനെതിരെ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായി നടത്തിയ ഉപവാസത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാകമ്മിറ്റി പ്രസ് ക്ളബ് പരിസരത്തുനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനം നടത്തി.സംസ്ഥാന നേതാക്കളായ സോമപ്രസാദ് എം.പി,ബി.രാഘവൻ എക്സ്. എം.എൽ.എ,സംസ്ഥാന ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, പി.രാമഭദ്രൻ,എ.കെ.സജീവൻ,ജില്ലാപ്രസിഡന്റ ഫാ.യൂജിൻ പെരേര, ജില്ലാസെക്രട്ടറി ആലുവിള അജിത്ത്,ജില്ലാ ട്രഷറർ വി. ശ്രീധരൻ,എം.പി.റസൽ,വൈസ് പ്രസിഡന്റ് ആലംകോട് സുരേന്ദ്രൻ,ജെ.എൽ.ബിനു,പാളയം ജോസ്,വൈ. ലോറൻസ്, നെയ്യാറ്റിൻകര സത്യശീലൻ,വള്ളക്കടവ് നസീർ,കുന്നത്തൂർ ഗോപാലകൃഷ്ണൻ,കാച്ചാണി അജിത്ത്,വി.കുമാരപിള്ള, മിനിഷാജി,ലൈലചന്ദ്രൻ,എ.മോഹൻദാസ്, വൈ.എസ്.കുമാർ എന്നിവർ നേതൃത്വം നൽകി.