കുഴിത്തുറ: കുളച്ചലിൽ ആട്ടോ റിക്ഷയും കാറും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു കാർ യാത്രക്കാരായ 4പേർക്ക് പരിക്കേറ്റു.മണവാളക്കുറിച്ചി മുട്ടം സ്വദേശി സഹായരമേശ്‌നായഗം (33)ആണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി 1:30നായിരുന്നു സംഭവം.സഹായരമേശ് നായഗം കുളച്ചലിൽ പോയിട്ട് വീട്ടിലേക്ക് തിരികെ പോകുമ്പോൾ കോട്ടിൽപ്പാട് എന്ന സ്ഥലത്തുവച്ചാണ് അപകടം. കുഴിയിൽ ഇറക്കാതെ ആട്ടോ വെട്ടി ഒടിച്ചപ്പോൾ എതിരെ വന്ന കാർ ആട്ടോയിൽ ഇടിക്കുകയായിരുന്നു. ആട്ടോ റോഡിനരികിലുള്ള ട്രാൻസ്ഫോർമറിൽ ഇടിച്ചു നിന്നു. സഹായരമേശ്‌നായഗം സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
|