തിരുവനന്തപുരം: ജനറൽ സംസ്ഥാന തലം ഉൾപ്പെടെ ആറ് വിഭാഗങ്ങളിലായി 96 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുവാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ -സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രൊഡക്ഷൻ എൻജിനിയറിംഗ്, മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടർ (ടെക്‌നിക്കൽ), സൈക്യാട്രിക് സോഷ്യൽ വർക്കർ, അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1/സബ്ജയിലിൽ സൂപ്രണ്ട്/ഓപ്പൺ പ്രിസണിൽ സൂപ്പർവൈസർ/ബോർസ്റ്റൽ സ്‌കൂളിൽ സൂപ്പർവൈസർ/സിക്കയിൽ ആർമറർ, ലക്ചറർ, ട്രെയിനിംഗ് ഓഫീസർ/ഓപ്പൺ പ്രിസണിൽ സ്റ്റോർകീപ്പർ (നേരിട്ടും, മിനിസ്റ്റീരിയൽ/എക്‌സിക്യൂട്ടീവ് ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേനയും), എക്‌സൈസ് ഇൻസ്‌പെക്ടർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഫുഡ് സേഫ്റ്റി ഓഫീസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് 2, അസിസ്റ്റന്റ് എൻജിനിയർ, ഇലക്ട്രീഷ്യൻ കം മെക്കാനിക്, പ്ലാനിംഗ് സർവേയർ ഗ്രേഡ് 2, കാർപെന്റർ.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
സെലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം), ട്രേസർ (പട്ടികജാതി/പട്ടികവർഗ്ഗം), സെക്യൂരിറ്റി ഗാർഡ് (പട്ടികവർഗ്ഗം - വിമുക്തഭടൻമാർക്ക് മാത്രം).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
ജൂനിയർ പബ്ലിക് നഴ്‌സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം), ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികവർഗ്ഗം), ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം), ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (പട്ടികവർഗ്ഗം- വിമുക്തഭടൻമാർക്ക് മാത്രം)
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ എൻജിനീയറിംഗ്)(ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യനികൾ), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻ.സി.എ.-മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ വയലിൻ (ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ), മേറ്റ് (മൈൻസ്) (മൂന്നാം എൻ.സി.എ.- പട്ടികജാതി), സെക്യൂരിറ്റി ഗാർഡ് (മൂന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽ.സി./എ.ഐ., ധീവര).