psc

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 5/2018 പ്രകാരം വിജ്ഞാപനം ചെയ്ത ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ, കേരള സംസ്ഥാന ലാൻഡ് യൂസ് ബോർഡിൽ കാറ്റഗറി നമ്പർ 79/2018 പ്രകാരം വിജ്ഞാപനം ചെയ്ത സ്‌പെഷ്യലിസ്റ്റ് (സോയിൽ സയൻസ്/സോയിൽ കൺസർവേഷൻ) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കേരളത്തിലെ സർവകലാശാലകളിൽ കാറ്റഗറി നമ്പർ 215/2018 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനമായി.