തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും ജാമിയ മാലിയ യൂണിവേഴ്‌സിറ്റിയിലെ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. ബാംഗ്ളൂരിൽ നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്ന ഐലന്റ് എക്സ്‌പ്രസാണ് തടഞ്ഞത്.പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കണ്ണൻ ലാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കബീർ,രാഹുൽ രാജ്,ശരൺ ശശാങ്കൻ,രാഹുൽ എന്നിവർ സംസാരിച്ചു.