kims

തിരുവനന്തപുരം : ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഉൾപ്പെട്ട ജോയിന്റ് മോണിട്ടറിംഗ് സംഘം കിംസ് ആശുപത്രിയിൽ സന്ദർശനം നടത്തി. സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ഷയ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം കിംസ് ആശുപത്രിയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ അന്തർദേശീയ വിദഗ്ദ്ധരടങ്ങുന്ന സംഘം വിലയിരുത്തി. കേരള ടി.ബി എലിമിനേഷൻ മിഷനിലേക്ക് കേരള സർക്കാരുമായി കൈകോർത്ത ആദ്യ സ്വകാര്യ മേഖലയിലെ സ്റ്റെപ്‌സ് സെന്റർ ആണ് കിംസ്. ടി.ബി പരിചരണത്തിന് ഉയർന്ന നിലവാരം നൽകാൻ കിംസിലെ പുതുതായി ആരംഭിച്ച ടി.ബി കൾച്ചർ ലാബിന് സാധിക്കുമെന്ന് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പറഞ്ഞു. രശ്മി ആയിഷ, ഡോക്ടർമാരായ അർജുൻ,രാജൻ, രാജലക്ഷ്മി,രൂപക, സലിൻ, അശ്വിനി എന്നിവർ പങ്കെടുത്തു.