തിരുവനന്തപുരം: പേട്ട ഡിസ്‌പെൻസറി കെട്ടിടത്തിന് മുകളിൽ പുതുതായി നിർമ്മിച്ച ഒന്നാം നില മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. പങ്കജാക്ഷൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും മുൻ കൗൺസിലർ തോപ്പിൽ വിശ്വനാഥൻ റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിൽ മേയർ നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ സംസാരിച്ചു. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ സ്വാഗതവും കോർപ്പറേഷൻ എൻജിനിയർ എ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.