തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ട്രഷററും സർവീസ് പെൻഷണർ മാസിക മാനേജിംഗ് എഡിറ്ററുമായ ജി.പത്മനാഭപിള്ള (81 ,റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ) ശാസ്തമംഗലം പൈപ്പിൻമൂട് കിള്ളിയാർ ഗാർഡൻസിൽ നിര്യാതനായി. എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം മുൻ പാളയം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ-ഡി.ആർ.ലളിതാംബികാദേവി (കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ്, റിട്ട. അസിസ്റ്റന്റ് പ്രോവിഡന്റ് ഓഫീസർ ഡി.പി.ഐ.). മക്കൾ-ബിജു (പ്രിൻസിപ്പൽ, ഗവ.ഹയർസെക്കന്ററി സ്കൂൾ, പേരൂർക്കട), ബിനു (പേരൂർക്കട സർവീസ് സഹകരണ ബാങ്ക്), പരേതനായ ബൈജു. മരുമക്കൾ:പ്രേമാനന്ദ് (റിട്ട.ട്രൈബൽ ഡയറക്ടറേറ്റ്), കൃഷ്ണകുമാർ (കോൺട്രാക്ടർ). മൃതദേഹം ഇന്ന് രാവിലെ എട്ടിന് സ്വവസതിയിലും ഒരു മണിക്ക് കെ.എസ്.എസ്.പി.യു ഓഫീസിലും പൊതു ദർശനത്തിനുവയ്ക്കും. മൂന്നു മണിക്ക് ശാന്തി കവാടത്തിൽ സംസ്കരിക്കും.