premkumar

പാറശാല: കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ തൊണ്ടിമുതലായ കാർ കണ്ടെടുത്തു. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാറിൽ കയറ്റി തമിഴ്‍നാട്ടിൽ കൊണ്ടുപോയി റോഡ് വക്കിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച കാറാണ് പാറശാലയിൽ നിന്നു കണ്ടെടുത്തത്. പ്രേംകുമാറിനെയും സുനിതയെയും വെള്ളറടയിലും കളിയിക്കാവിളയിലെ സുനിത ജോലി ചെയ്തിരുന്ന ആശുപത്രിയിലും എത്തിച്ച് തെളിവെടുത്ത ശേഷം പാറശാല സ്റ്റേഷനിലും എത്തിച്ചു. പ്രേംകുമാർ ഒന്നര ലക്ഷം രൂപയ്ക്ക് ഫിനാൻസ് ഉടമയ്ക്ക് കൈമാറിയ കാറാണിത്. പ്രേംകുമാർ വിദ്യയെ കാറിന്റെ സീറ്റിൽ കിടത്തി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയ വിവരങ്ങൾ പൊലീസിനും തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥർക്കും വിവരിച്ചു കൊടുത്തു. കാർ തെളിവിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.