തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യാഗേറ്റിൽ സമരം ചെയ്യുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനുമുന്നിൽ സത്യാഗ്രഹം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് നേതാവ് വർക്കല ഷിബു അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, ശബരീനാഥൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ച സത്യഗ്രഹം ഇന്ന് രാവിലെ ഏഴോടെ സമാപിക്കും.