തിരുവനന്തുരം:ഹ്യൂമൺറൈറ്റ്സ് പീസ് കൗൺസിലിന്റെ ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക് ഇന്ന് സമ്മാനിക്കും.വൈകിട്ട് 5ന് മസ്ക്കറ്റ് ഹോട്ടലിലാണ് ചടങ്ങ്.വി.സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും.മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്യും.മന്ത്രി കെ.കെ.ശൈലജ അവാർഡ് സമ്മാനിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ കെ.ശ്രീകുമാർ സംസാരിക്കും.