gk

1. ഒന്നാം ലോക മഹായുദ്ധത്തിന് മുൻപ് 'ത്രികക്ഷി സഖ്യം" രൂപവത്കരിച്ച രാജ്യങ്ങൾ?

ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി

2. പാൻ ജർമ്മൻ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ജർമ്മനി

3. വിഷവാതകം ആദ്യമായി ഉപയോഗിക്കപ്പെട്ട യുദ്ധം?

ഒന്നാം ലോകമഹായുദ്ധം

4. ഒന്നാം ലോക മഹായുദ്ധത്തിലെ ജേതാക്കൾ, പരാജയപ്പെട്ട ജർമ്മനിയുമായി ഒപ്പുവച്ച സന്ധി?

വേഴ്സായി സന്ധി

5. ഒന്നാം ലോക മഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ഹാപ്സ്‌ബർഗ് രാജവംശം ഏത് രാജ്യത്തായിരുന്നു?

ഓസ്ട്രിയ - ഹംഗറി

6. ഒന്നാം ലോക മഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം?

ഗ്രാൻഡ് ഇല്യൂഷൻ

7. മുസോളിനി രചിച്ച നോവൽ?

ദ കർദിനാൾസ് മിസ്ട്രസ്

8. അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചത് ഏത് രാജ്യത്തായിരുന്നു?

ഓസ്ട്രിയ

9. ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസ് അറിയപ്പെട്ട പേര്?

ഗസ്റ്റപ്പോ

10. ഹിറ്റ്‌ലറുടെ വാർത്താപ്രചാരണ മന്ത്രിയുടെ പേര്?

ജോസഫ് ഗീബൽസ്

11. ഹിറ്റ്‌ലർ പോളണ്ടിനെ ആക്രമിച്ചതെന്ന് ?

1939 സെപ്തംബർ ഒന്നിന്

12. മുൻ സോവിയറ്റ് യൂണിയനും ജർമ്മനിയും തമ്മിൽ അനാക്രമണസന്ധി ഒപ്പുവച്ച വർഷം?

1939

13. അനാക്രമണസന്ധി ലംഘിച്ചുകൊണ്ട് ഹിറ്റ്‌ലർ മുൻ സോവിയറ്റ് യൂണിയൻ ആക്രമിച്ച വർഷം?

1941

14. ഇംഗ്ളണ്ട് ആക്രമിക്കുന്നതിനായി ഹിറ്റ്‌ലർ ഉപയോഗിച്ച റോക്കറ്റുകൾ?

വി - 2

15. 1945 ആഗസ്റ്റ് ആറിന്റെ ചരിത്രപ്രാധാന്യമെന്ത്?

ഹിരോഷിമയിൽ അമേരിക്കയുടെ ആണവാക്രമണം

16. 'ഫാറ്റ്‌മാൻ" എന്ന അണുബോംബ് എവിടെയാണ് വർഷിക്കപ്പെട്ടത്?

നാഗസാക്കി

17. മാൻഹട്ടൻ പദ്ധതിയുടെ മേധാവിയായി പ്രവർത്തിച്ച ശാസ്ത്രജ്ഞൻ?

റോബർട്ട് ഓപ്പൻ ഹൈമർ

18. അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ച് ചാർലി ചാപ്ളിൻ നിർമ്മിച്ച ചലച്ചിത്രം?

ദ ഗ്രേറ്റ് ഡിക്ടേറ്റർ

19. സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് ഏണസ്റ്റ് ഹെമിംഗ് വേ രചിച്ച നോവൽ?

ഫോർ ഹും ദ ബെൽ ടോൾസ്

20. ശീതയുദ്ധം നിലനിന്നത് ഏത് രാജ്യങ്ങൾ തമ്മിലായിരുന്നു?

അമേരിക്കൻ ഐക്യനാടുകളും മുൻ സോവിയറ്റ് യൂണിയനും.