sound

വെഞ്ഞാറമൂട്: ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ പരിഗണനയിലാണെന്നും ഇവരെ സംരക്ഷിക്കുന്നതിനായുള്ള നയരൂപീകരണത്തിന് തുടർന്നും ശ്രമിക്കുമെന്നും ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു. തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷന്റെ അഞ്ചാമത് നെടുമങ്ങാട് താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് (അരവിന്ദ് നഗർ) നടന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് എം.ആർ.അനിൽ അദ്ധ്യക്ഷനായിരുന്നു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് ,വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശി, വിഭു പിരപ്പൻകോട്, അശോക് ശശി, അബു ഹസൻ, ബിനു കമൽ, സന്തോഷ്, വിശാഖ്, ഷിനു, ജെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അവനി സന്തോഷ്, പൂജപ്പുര മണി തുടങ്ങിയവരെ അനുമോദിച്ചു.