നെയ്യാറ്റിൻകര: നായർ സർവീസ് സൊസൈറ്റി ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നായർ ഭവനങ്ങളിൽ സന്ദർശനം നടത്തി ജീവിതശൈലി രോഗനിവാരണത്തിനായി ഈ വർഷം മുഴുവൻ പ്രചാരണം നടത്താൻ എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കീഴിലെ 125 കരയോഗങ്ങളിലെയും എല്ലാ നായർ ഭവനങ്ങളിലും എത്തിക്കുന്നതിനായി തയാറാക്കിയ ലഘുലേഖ യുടെ ഔപചാരിക പ്രകാശനം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഉള്ള സമയങ്ങളിൽ യൂണിയൻ ഓഫീസിൽ നിന്നും കരയോഗ ഭാരവാഹികൾക്ക് ലഖുലേഖ സ്വീകരിക്കാവുന്നതാണെന്നും കരയോഗങ്ങളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തയോ പൊതുയോഗങ്ങൾ വിളിച്ചു കൂട്ടകയോ ലഘുലേഖയുടെ ഉള്ളടക്കം അംഗങ്ങൾക്ക് വിവരിച്ചു കൊടുക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ പ്രസിഡന്റ് ഭാരവാഹികൾ മുതലായവർ യോഗത്തിനു നേതൃത്വം നൽകി. . യൂണിയൻ സെക്രട്ടറി കെ .രാമചന്ദ്രൻ നായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ് മഹേഷ് കുമാർ നന്ദിയും പറഞ്ഞു.