കാട്ടാക്കട: കാട്ടാക്കട, തൂങ്ങാംപാറ, കണ്ടല, കാട്ടുവിള, പോങ്ങുംമൂട്, അരുമാളൂർ തുടങ്ങിയ സ്ഥലങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ സ്‌കൂൾ കോളേജുകൾ കേന്ദ്രികരിച്ച് കഞ്ചാവ് വില്പന നടത്തുന്ന കണ്ടല വേലംവിളാകത്ത് വിട്ടിൽ അപ്പൂസ് എന്ന അരുണിനെ (21) അറസ്റ്റുചെയ്‌തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെകർ വി.ജി. സുനിൽകുമാർ, സി.ഇ.ഒമാരായ രാജീവ്, ഹർഷകമാർ, റെജി, സുനിൽ പോൾ ജെയിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌തു.