നെയ്യാറ്റിൻകര: സ്വാതന്ത്ര്യസമര സേനാനിയും ഫ്രീഡം ഫൈറ്റേഴ്സ് വെൽഫെയ‌ർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ ആറാലുമ്മൂട് എൻ. രാമനാഥൻനായരുടെ നിര്യാണത്തിൽ ഫ്രീഡം ഫൈറ്റേഴ്സ് വെൽഫയ‌ർ അസോസിയേഷൻ യോഗം അനുശോചിച്ചു. അരുവിപ്പുറം സത്യദേവൻ അദ്ധ്യക്ഷനായിരുന്നു. കമുകിൻകോട് സുരേഷ്, പെരിങ്ങമ്മല സുരേഷ്, പാലക്കടവ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.