ചിറയിൻകീഴ്: മുരുക്കുംപുഴയിൽ പ്രവർത്തിക്കുന്ന ആർ.എഫ്.എം ചാരിറ്റബിൾ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോർ ടൂർണമെന്റിൽ തിരുവനന്തപുരം എഫ്.സി ക്ലബ് ചാമ്പ്യന്മാരായി. മുരുക്കുംപുഴ യുവപ്രതിഭ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഉബൈദ് വിതരണം ചെയ്തു. ചടങ്ങിൽ ധനസഹായ വിതരണവും നടന്നു. മദ്യവർജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി, ഗ്രൂപ്പ് കൺവീനർ ഉത്തമൻ, അംഗങ്ങളായ അമ്മൂസ് സുരേഷ്, അനി, പ്രവീൺ, അനിൽ, സുരേഷ്, മനോജ്, മോനി മുരുക്കുംപുഴ, രാജു, സാബു എന്നിവർ പങ്കെടുത്തു.