നെയ്യാറ്റിൻകര: ശ്രീലങ്കയിലെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ കോംപ്ലിമെന്ററി വേൾഡ് കോൺഗ്രസിന്റെ ഇന്റഗ്രേറ്റഡ് മെഡിസിനിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവിതാംകൂർ അയ്യനവർ മഹാജന സംഘം പ്രസിഡന്റ് ഡോ.എസ്. ശശിധരനെ സംഘം ഡയറക്ടർ ബോർഡ് ആദരിച്ചു. സെക്രട്ടറി കെ.ഇ. രത്നരാജ് പൊന്നാട അണിയിച്ചു. സി. രമേശൻ, ധർമ്മദാസ്, അരങ്കമുകൾ സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.