കാട്ടാക്കട:കേന്ദ്ര സർക്കാരിന്റെ പൗരത്വബില്ലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായ പ്രതിഷേധ സമരം നടത്തി.സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറണ്ടോട് നടത്തിയ പ്രതിഷേധ സംഗമം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.പുറുത്തിപ്പാറ സജീവ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ആർ.കെ.ഷിബു,രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പറണ്ടോട് കാനറാ ബാങ്ക് ഉപരോധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു.എച്ച്.പീരുമഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പറണ്ടോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ്,വി.പ്രദീപ് കുമാർ,സുരേഷ്,വിപിൻ,തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴമലയ്ക്കൽ കുളപ്പടയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ ഉദ്ഘാടനം ചെയ്തു.ഈഞ്ചപ്പുരി സന്തു,ഉഴമലയ്ക്കൽ സുനിൽകുമാർ,കണ്ണൻ.എസ്.ലാൽ,എന്നിവർ സംസാരിച്ചു.