നെയ്യാറ്റിൻകര: ദേശീയ പൗരത്വ നിയമം രാജ്യത്തെ മതാടിസ്ഥാനത്തിൽ വേർതിരിവ് ഉണ്ടാക്കാനുളള നിഗൂഢ ശ്രമമാണെന്ന് ലാറ്റിൻ കാത്തലിക് അസോസിയേഷൻ നെയ്യാറ്റിൻകര രൂപത സമിതി അഭിപ്രായപ്പെട്ടു.മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര കെ.എൽ.സി.എ രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സദാനന്ദൻ, ട്രഷറർ ടി.വിജയകുമാർ, സ്റ്റേറ്റ് വൈസ്പ്രസിഡന്റുമാരായ ജെ.സഹായദാസ്, എസ്.ഉഷാകുമാരി,അരുൺ വി.എസ്,ജോൺ തങ്കപ്പൻ,ജോൺ സുന്ദർരാജ്,സുരേന്ദ്രൻ സി,പി.സി.ജോർജ്ജ്,ജസ്റ്റസ് ബി തുടങ്ങിയവർ സംസാരിച്ചു.