തിരുവനന്തപുരം : കേരളത്തിലും തമിഴ്നാട്ടിലും ഉത്പാദിപ്പിച്ച മുരിങ്ങയുടെ വിവിധ മൂല്യാധിഷ്ടിത ഉത്പന്നങ്ങളുടെ പ്രദർശവും വില്പനയും സംഘടിപ്പിക്കുമെന്ന് മുരിങ്ങ പ്രോജക്ട് സെന്റർ ഫോർ എക്‌സലൻസ് ഡയറക്ടർ ഡോ.കമലാസനൻപിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.മുരിങ്ങ പ്രോജക്ട് സെന്റർ ഫോർ എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനവും മുരിങ്ങയുടെ പോഷക ഗുണങ്ങളെക്കുറിച്ചുള്ള സെമിനാറും ഇന്ന് രാവിലെ 10ന് പട്ടം സെന്റ് മേരീസ് ക്യാമ്പസിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.