വെഞ്ഞാറമൂട്: വധശ്രമക്കേസിലെ പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. കോട്ടുക്കുന്നം മൺവിള വീട്ടിൽ ശരത്താണ് അറസ്റ്റിൽ ആയത്. മസ്ക്കറ്റിൽ നിന്ന് ബംഗളൂരുവിലെത്തിയ ഇയാളെ വിമാനത്താവളം അധികൃതർ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്റ‌ർപോൾ റെഡ് അലർട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2016 - ൽ ആണ് കേസിനാസ്പദമായ സംഭവം. വയനാട്ടിൽ നിന്ന് മുന്തിരി കച്ചവടത്തിനായി വെഞ്ഞാറമൂട്ടിൽ എത്തി കോട്ടുകുന്നത്ത് വാടകയ്ക്കുതാമസിച്ചിരുന്ന വ്യാപാരികളെ രാത്രി വീടാക്രമിച്ച് വധിക്കാൻ ശ്രമിക്കുകയും രൂപ കൈക്കലാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഐ.ജി.എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘം പ്രതിയെ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിച്ചു. പ്രതികളിൽ രണ്ട് പേരെ സംഭവത്തിന്റെ അടുത്ത ദിവസങ്ങളിലും മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കഴിഞ്ഞ മാർച്ചിൽ അബുദാബിയിൽനിന്നും പിടികൂടിയിരുന്നു.