തിരുവനന്തപുരം : ഹോമിയോപ്പതി വകുപ്പിലെ പെയിൻ ആൻഡ് പാലിയേറ്റിവ്, ജെറിയാട്രിക്, പുനർജനി പദ്ധതികളുടെ കൺവീനർമാർക്കുള്ള ഏകദിന ശില്പശാല തൈക്കാട് എസ്.എച്ച്.ആർ.സിയിൽ സംഘടിപ്പിച്ചു. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ.ജമുന, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിജയാംബിക, ഡി.എം.ഒ ഡോ. സി.എസ്. പ്രദീപ് എന്നിവർ നേതൃത്വം നൽകി. ജില്ലാ സംസ്ഥാന കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.