img

വർക്കല: ശിവഗിരി എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തിൽ പാലച്ചിറ ഏലായിലെ തരിശായി കിടന്ന വയലിൽ ചെറുന്നിയൂർ കൃഷി ഭവന്റെ സഹകരണത്തോടെയാണ് നെൽ കൃഷി നടത്തിയത്. കൃഷിക്കായി വയലൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെയാണ് പങ്കാളികളായത്. പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിച്ചതിനാൽ വരും വർഷങ്ങളിൽ കൂടുതൽ തരിശ് നിലങ്ങൾ ഏറ്റെടുത്തു കൃഷി ചെയ്യുമെന്ന് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്‌ത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ. ജോളി പറഞ്ഞു. കൃഷി ഓഫീസർ സി.ആർ. നീരജ, എസ്.എൻ ട്രസ്റ്റ് അംഗം അജി.എസ്.ആർ.എം, ലക്ഷ്മി.എസ്.ധരൻ, പി.കെ. സുമേഷ്, ജി. ശിവകുമാർ, പ്രൊഫ. ടി. സനൽ കുമാർ, ഡോ. ജി. എസ്. ബബിത, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.